ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഇന്റര്‍സ്‌ക്കൂള്‍ പെയിന്റിംഗ് കോംപറ്റീഷന്‍ വിജയികളെ ആദരിച്ചു
ദോഹ : ലോകലഹരി ദിനത്തോടനുബന്ധിച്ച് ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഖത്തര്‍ സംഘടിപ്പിച്ച ഇന്റര്‍സ്‌ക്കൂള്‍ പെയിന്റിംഗ് വിജയികളെ ആദരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടന്ന ചടങ്ങില്‍ സിപ്രൊടെക് സി.ഇ.ഒ ജോസ് ഫിലിപ്പ്, ഖത്തര്‍ ടെക് മാനേജിംഗ് ജയറക്ടര്‍ ജെബി കെ ജോണ്‍, അബീര്‍ മെഡിക്കല്‍ സെന്റര്‍ സെയില്‍സ് & മാര്‍ക്കറ്റിംഗ് മാനേജര്‍ മിദ്‌ലാജ് നജ്മുദ്ധീന്‍, സോഫ്റ്റ് സ്‌കില്‍ ട്രെയിനറായ നിമ്മി മാത്യൂ എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഫൗണ്ടര്‍ & സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. കോര്‍ഡിനേറ്റര്‍മാരായ ഷറഫുദ്ധീന്‍ ടി, റഷാദ് മുബാറക് അമാനുല്ല, അഫ്‌സല്‍ കിളയില്‍, ജോജിന്‍ മാത്യൂ, സിയാഹുറഹ്‌മാന്‍ മങ്കട എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
വിവധ കാറ്റഗറികളില്‍ നിന്നായി ഹെക്ടര്‍ജ് നംശിത് നിംപുര പെയിരിസ്, മുഹമ്മദ് സെയദ്, അയിന്‍ഡില്‍ മരിയ സോണി, കാശിനാഥ് ശ്രീജിത്ത്, സ്വറ്റ്‌ലാന മേരി ഷിബു, ആശിക മേനോന്‍ , ഹെക്ടര്‍ജ് ദക്ഷിത് പെയിരിസ്, കാതറിന്‍ ജോണ്‍സണ്‍, കാര്‍തിക മഹേഷ്, സിനാന്‍ ബാസിം, കൃഷ്ണ അശോക്, നന്ദന ബിജുകുമാര്‍ എന്നിവര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.