Breaking News
ഗള്‍ഫ് മേഖലയിലും പുറത്തും സമാധാനവും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കുന്ന ഖത്തര്‍ നിലപാട് പ്രശംസനീയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഗള്‍ഫ് മേഖലയിലും പുറത്തും സമാധാനവും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കുന്ന ഖത്തര്‍ നിലപാട് പ്രശംസനീയമാണ് ഖത്തര്‍ അമേരിക്കന്‍ എംബസിയില്‍ പുതുതായി നിയമിതനായ യുഎസ് ചാര്‍ജ് ഡി അഫയേഴ്‌സ് ജോണ്‍ ഡെസ്‌റോച്ചര്‍ അഭിപ്രായപ്പെട്ടു.
പ്രദേശത്തും പുറത്തും സമാധാനവും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഖത്തറിന്റെ നേതൃത്വത്തെയും മധ്യസ്ഥതയെയും അദ്ദേഹം പ്രശംസിച്ചു. പ്രാദേശിക അറബി ദിനപത്രമായ അര്‍-റായയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വിദ്യാഭ്യാസം, സൈനികം, വ്യാപാരം, നിക്ഷേപം തുടങ്ങി നിരവധി മേഖലകളില്‍ ഖത്തറികളും അമേരിക്കക്കാരും തമ്മില്‍ പാലങ്ങള്‍ പണിയുന്നത് തുടരുമെന്ന് ഡെസ്‌റോച്ചര്‍ പറഞ്ഞു.