ഇഹ്തിറാസ് ആപ്ളിക്കേഷനില്‍ പ്രീ രജിസ്ട്രേഷന്‍ സംവിധാനം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത ഇഹ്തിറാസ് ആപ്ളിക്കേഷനില്‍ ഖത്തറിലേക്ക് വരുന്നവരുടെ പ്രീ രജിസ്ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തി. ആപ്ലിക്കേഷന്റെ സ്‌ക്രീനിന്റെ മുകളില്‍ കാണിച്ചിരിക്കുന്ന പ്രീ-രജിസ്ട്രേഷന്‍ സിസ്റ്റത്തില്‍ വിശദാംശങ്ങള്‍ നല്‍കാം.
ഖത്തറിലേക്ക് വരുന്നവരുടെ നടപടിക്രമങ്ങള്‍ സുഗമമാക്കുക, ആരോഗ്യ ആവശ്യങ്ങള്‍ പരിശോധിക്കുക, ക്വാറന്റൈന്‍ നിര്‍ണ്ണയിക്കുകയോ ഇളവിന് അര്‍ഹതയുണ്ടെങ്കില്‍ മുന്‍കൂട്ടി ഇളവ് നല്‍കുക എന്നിവയാണ് ഈ സേവനത്തിന്റെ ലക്ഷ്യം. എന്നാല്‍ നിലവില്‍ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇളവിന് വ്യവസ്ഥയില്ല.
നിലവില്‍ രജിസ്ട്രേഷന്‍ ഓപ്ഷണലാണ്. രാജ്യത്ത് പ്രവേശിക്കുമ്പോള്‍ യാത്രക്കാരുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.