Breaking News

ഉം അല്‍ ഹൗള്‍ പവര്‍ പ്ലാന്റ് വിപുലീകരണ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി ചൊവ്വാഴ്ച അല്‍ വക്‌റയിലെ ഉം അല്‍ ഹൗള്‍ സാമ്പത്തിക മേഖലയില്‍ ഉം അല്‍ ഹൗള്‍ പവര്‍ പ്ലാന്റ് വിപുലീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു.


പദ്ധതി സ്ഥലത്ത്, പ്ലാന്റിന്റെ വിപുലീകരണത്തിന്റെ തന്ത്രപരമായ പ്രാധാന്യത്തെക്കുറിച്ചും ജല സുരക്ഷ കൈവരിക്കുന്നതില്‍ അതിന്റെ പങ്കിനെക്കുറിച്ചും ഈ രംഗത്ത് സ്വകാര്യമേഖലയുടെ പങ്ക് സജീവമാക്കുന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് വിശദീകരിച്ച് കൊടുത്തു.

കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിച്ച് നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!