
ഖത്തര്‍ പ്രധാന മന്ത്രിയും സൗദി അംബാസിഡറും തമ്മില്‍ കൂടിക്കാഴ്ച നടത്തി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനി തിങ്കളാഴ്ച രാവിലെ സൗദി അറേബ്യ അംബാസഡര്‍ പ്രിന്‍സ് മന്‍സൂര്‍ ബിന്‍ ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഫര്‍ഹാന്‍ അല്‍ സൗദുമായി കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളില്‍ അവ വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള മാര്‍ഗങ്ങള്‍ളും യോഗത്തില്‍ അവര്‍ അവലോകനം ചെയ്തു.