Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സൂര്യതാപത്തിനെതിരെ ബോധവല്‍ക്കരണ പരിപാടിയുമായി പൊതുജനാരോഗ്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. സൂര്യതാപത്തിനെതിരെ ബോധവല്‍ക്കരണ പരിപാടിയുമായി പൊതുജനാരോഗ്യ മന്ത്രാലയം. തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ വര്‍ക് സൈറ്റുകളില്‍ സ്വയം രക്ഷ ഉറപ്പുവരുത്തുക. ഓരോ പതിനഞ്ച് മിനിറ്റിലും ശുദ്ധ ജലം കുടിക്കുക, ചായ, കോഫി തുടങ്ങിയവ പരമാവധി ഒഴിവാക്കുക, ഇടക്കിടെ വിശ്രമമെടുക്കുക, അയഞ്ഞതും കട്ടിയില്ലാത്തതുമായ വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മന്ത്രാലയം മുന്നോട്ടുവെക്കുന്നത്. വെയിലത്ത് ജോലി ചെയ്യുന്നവര്‍ ഇവ പ്രത്യേകം ശ്രദ്ധിക്കണം.

മലയാളമടക്കമുള്ള ഭാഷകളില്‍ ഫ്ളയറുകള്‍ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് ബോധവല്‍ക്കരണ പരിപാടി നടത്തുന്നത്.

Related Articles

Back to top button