
ഖത്തറില്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്തവര്‍ക്ക് ആശങ്ക വേണ്ട, മുഴുവന്‍ തുകയും തിരിച്ചുകിട്ടും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പുതിയ ട്രാവല്‍ നയം ജൂലൈ 12 മുതല്‍ നിലവില്‍ വരാനിരിക്കൈ ക്വാറന്റൈന്‍ ഇളവ് ലഭിക്കുന്ന യാത്രക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മുഴുവന്‍ തുകയും തിരിച്ചുകിട്ടുമെന്നും ട്രാവല്‍ വൃത്തങ്ങള്‍ അറിയിച്ചു. ട്രാവല്‍ ഏജന്‍സി മുഖേന ബുക്ക് ചെയ്തവര്‍ക്ക്് ട്രാവല്‍ ഏജന്‍സികള്‍ വഴിയും നേരിട്ട് ബുക്ക്് ചെയ്തവര്‍ അവര്‍ പണമടക്കാനുപയോഗിച്ച ബാങ്ക് എക്കൗണ്ടിലേക്കുമാണ് പണം തിരിച്ചു കിട്ടുക.
ഏപ്രില്‍ പുതിയ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ നടപ്പാക്കിയപ്പോള്‍ ഡിസ്‌കവര്‍ ഖത്തര്‍ ഉപഭോക്താക്കള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് നല്‍കിയിരുന്നു.
സാധാരണ ഗതിയില്‍ 60 ദിവസത്തിനുള്ളില്‍ റീഫണ്ട് നടപടികള്‍ പൂര്‍ത്തിയാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് dqwelcomehome@qatarairways.com.qa എന്ന ഇമെയില്‍ വിലാസത്തിലോ 44237999 എന്ന ഫോണ്‍ നമ്പറിലോ ഡിസ്‌കവര്‍ ഖത്തറുമായി ബന്ധപ്പെടാം.