Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

അഭയാര്‍ത്ഥി ഒളിമ്പിക് ടീമിന് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ക്യാമ്പൊരുക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : 2021 ജൂലൈ 23 മുതല്‍ ആഗസ്റ്റ് 8 വരെ ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോവില്‍ നടക്കുന്ന മുപ്പത്തിരണ്ടാമത് സമ്മര്‍ ഒളിമ്പിക്സില്‍ (ടോക്കിയോ 2020) പങ്കെടുക്കുന്ന അഭയാര്‍ത്ഥി ഒളിമ്പിക് ടീമിന് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ക്യാമ്പൊരുക്കും

ലോകമെമ്പാടുമുള്ള അഭയാര്‍ഥികള്‍ക്കുള്ള ഖത്തറിന്റെ പിന്തുണയുടെ ചട്ടക്കൂടിനുള്ളിലാണ് ഈ ക്യാമ്പ് വരുന്നത്. കൂടാതെ ക്യുഒസി, ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി (ഐഒസി), ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ഥികള്‍ക്കായുള്ള ഹൈക്കമ്മീഷണര്‍ ഒളിമ്പിക് അഭയാര്‍ത്ഥി ഫൗണ്ടേഷന്‍ എന്നിവ തമ്മിലുള്ള സുസ്ഥിരമായ പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്ന ഒരു സംരംഭമാണിത്.

ലോകമെമ്പാടുമുള്ള അഭയാര്‍ഥികളെ സഹായിക്കുന്നതിനായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐഒസി സ്വീകരിച്ച ശ്രമങ്ങള്‍ തുടരാന്‍ ലക്ഷ്യമിടുന്ന അന്താരാഷ്ട്ര ഒളിമ്പിക് അഭയാര്‍ത്ഥി ഫൗണ്ടേഷനെ പിന്തുണക്കുകയും ഹായിക്കുകയും ചെയ്യുന്ന പങ്കാളിയാണ് ക്യുഒസി.

Related Articles

Back to top button