
ഖത്തറിലേക്ക് 4.132 കിലോ മരിജുവാന കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് തകര്‍ത്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലേക്ക് 4.132 കിലോ മരിജുവാന കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് തകര്‍ത്തു. എയര്‍ കാര്‍ഗോയുടെയും സ്വകാര്യ വിമാനത്താവളങ്ങളുടെയും കസ്റ്റംസ് അഡ്മിനിസ്ട്രേഷനിലെ തപാല്‍ കസ്റ്റംസാണ് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.
ഖത്തറില്‍ നിരോധിത മരുന്നുകളും ലഹരി പദാര്‍ഥകളും പിടിച്ചെടുക്കുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളും പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരുമുണ്ട്. മികച്ച പരിശീലനം നേടിയ നായ്ക്കളും മികച്ച സേവനമാണ് നല്‍കുന്നത്.