
ഖത്തര്‍ വാക്‌സിനേഷന്‍ സെന്ററിലേക്ക് കാല്‍ നടയായോ ബൈക്കിലോ വരുന്നവരെ അനുവദിക്കില്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ ഇന്‍സ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ ടൗണിനടുത്തുള്ള ബിസിനസ്, വ്യവസായ മേഖലകള്‍ക്കുള്ള ഖത്തര്‍ വാക്‌സിനേഷന്‍ സെന്ററിലേക്ക് കാല്‍ നടയായോ ബൈക്കിലോ വരുന്നവരെ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി
വ്യാഴാഴ്ചയാണ് കേന്ദ്രം താല്‍ക്കാലികമായി അടച്ചത്.
പൊതു ജനങ്ങളുടെ സുരക്ഷയും കേന്ദ്രത്തിന്റെ പരമാവധി പ്രവര്‍ത്തനവും ഉറപ്പുവരുത്തുന്നതിനാണിത്. ബൈക്ക് ഓടിച്ചോ നടന്നോ എത്തുന്ന വ്യക്തികള്‍കളെ വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്കും അതിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കും പ്രവേശിക്കാന്‍ അനുവദിക്കില്ല.
QVC@hamad.qa എന്ന ഇമെയിലില്‍ ബന്ധപ്പെട്ട് വാക്‌സിനേഷന്‍ ഷെഡ്യൂള്‍ ക്രമീകരിച്ച ശേഷം മാത്രമേ ഖത്തര്‍ വാക്‌സിനേഷന്‍ സെന്ററിലെത്താവൂ എന്നും അറിയിപ്പില്‍ പറയുന്നു