വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് കുടുംബ സംഗമം സംഘടിപ്പിച്ചു
ദോഹ. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് ‘സ്‌നേഹകൂട് 2024’എന്ന പേരില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 10 ന് ഷഹാനിയയിലെ അല്‍ ഗലാഹ് റിസോര്‍ട്ട് ഗാര്‍ഡനില്‍ ആരംഭിച്ച സംഗമം ഡബ്‌ളിയു എം സി ഖത്തര്‍ പ്രോവിന്‍സ് ചെയര്‍മാന്‍ വി എസ് നാരായണന്‍ ഉല്‍ഘാടനം ചെയ്തു.
പ്രസിഡണ്ട് സുരേഷ് കരിയാട് കുടുംബസംഗമങ്ങളുടെ ആവശ്യകതയേയും, പ്രാധാന്യത്തേയും കുറിച്ച് അംഗങ്ങളെ ഓര്‍മ്മപ്പെടുത്തി.
ഡിജിറ്റല്‍ ലോകത്തിന്റേയും, സോഷ്യല്‍ മീഡിയകളുടേയും
കടന്നുകയറ്റംമൂലം, വ്യക്തിബന്ധങ്ങളിലും, കുടുംബ ബന്ധങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന അകല്‍ച്ചയുടെ ദൂരം കുറയ്ക്കാന്‍ ഇത്തരം സംഗമങ്ങള്‍ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ശ്രീ സുരേഷ് കരിയാട് ഓര്‍മ്മപ്പെടുത്തി. ഇക്കാരണങ്ങളെയൊക്കെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളും പരിപാടികളുമാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രോവിന്‍സ് ,മേഖലാ തലത്തിലും , ആഗോളതലത്തിലും ബന്ധപ്പെടുത്തി പരിപാടികള്‍ സജീവമായി സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നതെന്ന് കരിയാട് പറഞ്ഞു.
വടം വലിയുള്‍പ്പെടെ കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി വിവിധയിനം കളികളും മത്സരങ്ങളും, ബോധവല്‍ക്കരണ പരിപാടികളും നടന്നു.
എല്ലാവരും ആവേശത്തോടെ പങ്കെടുത്ത ‘സ്‌നേഹകൂട് 2024’ സംഗമത്തിന്റെ ഒരുക്കങ്ങളും, നടത്തിപ്പും, നിയന്ത്രണവും, പൂര്‍ണ്ണമായും വനിതകളുടെ നേതൃത്വത്തിലായിരുന്നു.
വനിതകള്‍ക്ക് പ്രാതിനിധ്യം മാത്രമല്ല,നേതൃത്വപരമായ ചുമതലകളും ഉത്തരവാദിത്വവും നല്‍കി മുന്‍നിരയിലേയ്ക് കൊണ്ടുവരുന്ന സംഘടനയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്ന് കാജള്‍ മൂസ്സ തന്റെ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.
‘സ്‌നേഹകൂട് 2024’ സംഘാടക സമിതി അംഗങ്ങളായ സുബിന, സിമി ഷെമീര്‍, ചരിഷ്മ സിയാദ്, യൂത്ത് ഫോറം പ്രസിഡണ്ട് ഫാസില്‍, ജനറല്‍ സെക്രട്ടറി വിപിന്‍ പുത്തൂര്‍, യൂത്ത് എംപവര്‍മെന്റ് കണ്‍വീനര്‍ രഞ്ജിത്ത് തുടങ്ങിയവര്‍ വിവിധ മത്സരങ്ങള്‍ നിയന്ത്രിച്ചു.
സുബിന വിജയും ഫാസിലും ആദ്യാവസാനം പരിപാടികളുടെ അവതാരകരായി.
ഭാരവാഹികളായ വി എസ് നാരാണന്‍, സുരേഷ് കരിയാട്, കാജള്‍ മൂസ്സ, ജോണ്‍ ഗില്‍ബര്‍ട്ട്,
സിയാദ് ഉസ്മാന്‍,ഡോ: ഷീല ഫിലിപ്പോസ്, സിമി ഷമീര്‍, ഷഹാന അബ്ദുള്‍കാദര്‍, സാംകുരുവിള, ഫാസില്‍, വിനോദ് പുത്തന്‍വീട്ടില്‍, ഷംസുദ്ധീന്‍ ഇസ്മയില്‍, രഞ്ജിത്ത്, ചരിഷ്മ, മിനി, റിയാസ്ബാബു, ഫയാസ്, ഹരികുമാര്‍, ജോയ് പോള്‍, സക്കീര്‍ തുടങ്ങിയവര്‍ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു.
ദോഹയിലെ പ്രശസ്ത ഗായികാഗായകന്മാര്‍ അവതരപ്പിച്ച ഗാനമേളയോടെ ‘സ്‌നേഹകൂട് 2024’ എന്ന കുടുംബ സംഗമത്തിന് സമാപനം കുറിച്ചു.
അംഗങ്ങളുടേയും കുടുംബാംഗങ്ങളുടേയും സജീവ സാന്നിദ്ധ്യവും സഹകരണവുംകൊണ്ട് പരിപാടികള്‍ വന്‍ വിജയമാക്കിയ മുഴുവന്‍ അംഗങ്ങള്‍ക്കും സുബിന വിജയ് നന്ദി പറഞ്ഞു.