
ഖത്തറിലേക്ക് വരുന്നതിന് മുമ്പ് ഇഹ്തിറാസ് ആപ്പിലെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം സന്ദര്‍ശകര്‍ക്ക് മാത്രം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലേക്ക് വരുന്നതിന് മുമ്പ് ഇഹ്തിറാസ് ആപ്പിലെ രജിസ്‌ട്രേഷന്‍ സന്ദര്‍ശകര്‍ക്ക് മാത്രമാണ് നിര്‍ബന്ധമെന്നും റസിഡന്റ് പെര്‍മിറ്റുള്ളവര്‍ക്ക് ഐച്ഛികമാണെന്നും ഖത്തര്‍ പൊതുജനാരോഗ്യആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ ഖത്തറിലേക്ക് പ്രവേശിക്കുന്ന സ്വദേശികളും വിദേശികളുമടക്കം എല്ലാവരും രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു. ഇതാണ് തിരുത്തിയത്.
സന്ദര്‍ശന വിസയിലും ടൂറിസ്റ്റ് വിസയിലും ബിസിനസ് വിസയിലുമൊക്കെ വരുന്നവര്‍ www.ehteraz.gov.qa എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ട്രാവല്‍ ഓതറൈസേഷന്‍ വാങ്ങണം. റസിഡന്റ് പെര്‍മിറ്റുള്ളവര്‍ക്ക് ഇത് ബാധകമാവില്ല എന്നാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പുതിയ ട്വീറ്റില്‍ പറയുന്നത്.
To ease the precautionary measures previously announced for those entering #Qatar, MOPH announced that registration on Ehteraz Platform is now optional for citizens and residents, while registration and obtaining prior approval remains mandatory for visitors. pic.twitter.com/r1ZTi0jeJP
— وزارة الصحة العامة (@MOPHQatar) July 13, 2021