Uncategorized

ഖത്തറില്‍ ശനിയാഴ്ച മുതല്‍ നേരിയ മഴക്ക് സാധ്യത

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ശനിയാഴ്ച മുതല്‍ നേരിയ മഴക്ക് സാധ്യത. ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റിലാണ് ഇത് സംബന്ധിച്ച സൂചനകളുള്ളത്.

ജൂലൈ 15 വ്യാഴാഴ്ച മുതല്‍ അടുത്ത ആഴ്ച പകുതി വരെ മേഘങ്ങള്‍ ക്രമേണ വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ ട്വീറ്റില്‍ പറയുന്നു.

‘ശനിയാഴ്ച മുതല്‍ ചിതറിയ മഴയോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടാകാനും സാധ്യതയുണ്ട്. ജൂലൈ 18, ജൂലൈ 19. ശക്തമായ കാറ്റ് കാരണം, പൊടിപടലവും ദൂര കാഴ്ചകുറവുമുണ്ടായേക്കും.

ഈ കാലാവസ്ഥയെത്തുടര്‍ന്ന്, കൂടുതല്‍ മുന്‍കരുതല്‍ എടുക്കണമെന്നും എല്ലാ സമുദ്ര പ്രവര്‍ത്തനങ്ങളും ഒഴിവാക്കണമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് എല്ലാ പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button
error: Content is protected !!