ഈദ് അവധി സമയത്ത് ജനന സര്‍ട്ടിഫിക്കറ്റ് അപേക്ഷകള്‍ ഇലക്ട്രോണിക് ആയി മാത്രം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഈദ് അവധി സമയത്ത് ജനന സര്‍ട്ടിഫിക്കറ്റ് അപേക്ഷകള്‍ ഇലക്ട്രോണിക് ആയി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ https://eservices.moph.gov.qa/bcmoi/faces/informantWizard.xhtml?lang=en&fbclid=IwAR3LfxALB6i0b2TWBng8aTpuZUFit45u0aZoAor0VImKGTFU3qFQY71DHJM ഈ ലിങ്ക് വഴി അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാം.
ജനന സര്‍ട്ടിഫിക്കറ്റുകള്‍ രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ വനിതാ ആരോഗ്യ ഗവേഷണ കേന്ദ്രത്തിലെ നവജാത രജിസ്ട്രേഷന്‍ ഓഫീസില്‍ നിന്ന് ശേഖരിക്കാം. ഖത്തര്‍ പോസ്റ്റ് വഴിയും ഇത് എത്തിക്കും.
ഈദുല്‍ അദ്ഹ അവധിക്കാലത്ത് രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് വിതരണ സേവനങ്ങള്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസ് ഓാഫീസില്‍ നല്‍കും.
ഈദ് അവധിക്കാലത്ത് ജനന മരണ സമിതിക്കുള്ള അപേക്ഷകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.