
നവംബര്‍ 1 മുതല്‍ ഖത്തര്‍ സന്ദര്‍ശനം ‘ഹയ്യ കാര്‍ഡുള്ളവര്‍ക്ക് മാത്രം
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി നവംബര്‍ 1 മുതല്‍ ഖത്തര്‍ സന്ദര്‍ശനം ‘ഹയ്യ കാര്‍ഡുള്ളവര്‍ക്ക് മാത്രമായിരിക്കുമെന്ന് ഹയ്യ ഹയ്യ പ്ലാറ്റ് ഫോമിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സയീദ് അല്‍ കുവാരിയെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നലംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകം കാത്തിരിക്കുന്ന ലോകകപ്പിന് ഖത്തര്‍ ആതിഥ്യമരുളുന്നത്. ലോകകപ്പ് കാണാന്‍ ടിക്കറ്റെടുത്തവര്‍ക്കൊക്കെ ഹയ്യ കാര്‍ഡിന് അപേക്ഷിക്കാം.