Uncategorized
ഹൃദയാഘാതം മൂലം മലയാളി യുവാവ് ദോഹയില്‍ നിര്യാതനായി
സ്വന്തം ലേഖകന്‍
ദോഹ : ഹൃദയാഘാതം മൂലം മലയാളി യുവാവ് ദോഹയില്‍ നിര്യാതനായി. തൃശ്ശൂര്‍ മതിലകം സ്വദേശി പള്ളിപാടത്ത് പരേതനായ മുഹമ്മദിന്റെ മകന്‍ യുസഫ് ആണ് മരിച്ചത്. 36 വയസ്സായിരുന്നു. ലുലു ലുസൈല്‍ ശാഖയില്‍സുപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു.
അയിശാബിയാണ് മാതാവ്, ഷഹീനയാണ് ഭാര്യ, ഐസ ഏക മകളാണ്. ഹബീബ്, മെഹബൂബ്, സഹാബ്, സുബൈദ എന്നിവര്‍ സഹോദരങ്ങളാണ്.
മയ്യിത്ത് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് രാത്രി നാട്ടില്‍ കൊണ്ടു പോകും.