Breaking News
ഖത്തറില്‍ ഇന്ന് 124 കോവിഡ് കേസുകള്‍ മാത്രം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട്് ചെയതില്ല എന്നത് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണ് .
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 20129 പരിശോധനകളില്‍ 38 യാത്രക്കാര്‍ക്കടക്കം 124 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 152 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1546 ആയി ഉയര്‍ന്നു
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6 പേര് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 72 ആയി. 4 പേരാണ് പുതുതായി ആരും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 32 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.