Uncategorized
ഖത്തറില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് 81 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ നടത്താം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : പെരുന്നാള്‍ അവധി കഴിഞ്ഞ് ഓഫീസുകള്‍ സജീവമാകുമ്പോള്‍ വാക്‌സിനെടുക്കാത്തവര്‍ ആഴ്ചതോറും ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടി വരും.
ആന്റിജന്‍ ടെസ്റ്റിന് പരാമവധി ചാര്‍ജ് 50 റിയാലാണ്. മൂക്കില്‍ നിന്നും സ്രവമെടുത്ത് പതിനഞ്ച് മിനിറ്റുകള്‍ക്കകം ഫലം ലഭ്യമാകുന്ന പരിശോധനയാണ് ആന്റിജന്‍ ടെസ്റ്റ്.
ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിനായി ഗവണ്‍മെന്റ് അംഗീകരിച്ച 81 സ്വകാര്യ കേന്ദ്രങ്ങള്‍ താഴെപറയുന്നവയാണ്.