ഖത്തറില്‍ വ്യോമഗതാഗതം ഭാഗികമായി പുനരാരംഭിച്ചു

ദോഹ. ഖത്തര്‍ സായുധ സേനയുമായും രാജ്യത്തെ ബന്ധപ്പെട്ട അധികാരികളുമായും പൂര്‍ണ്ണ ഏകോപനത്തോടെ, അടിയന്തര വിമാന റൂട്ടുകളിലൂടെയും പരിമിതമായ ശേഷിയോടെയും ഖത്തറില്‍ വ്യോമഗതാഗതം ഭാഗികമായി പുനരാരംഭിക്കുന്നതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) ഇന്നലെ രാത്രി പ്രഖ്യാപിച്ചു.
മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, കാര്‍ഗോ വിമാനങ്ങള്‍ക്ക് പുറമേ, യാത്രക്കാരെ ഒഴിപ്പിക്കുന്നതിനും അവശ്യ വിമാന സേവനങ്ങള്‍ തുടര്‍ച്ചയായി നല്‍കുന്നത് ഉറപ്പാക്കുന്നതിനുമായി സമര്‍പ്പിച്ചിരിക്കുന്ന പരിമിതമായ എണ്ണം വിമാനങ്ങളാണ് ഈ ഘട്ടത്തില്‍ സര്‍വീസ് നടത്തുന്നു.
സിവില്‍ ഏവിയേഷന്‍ മേഖലയിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി വിമാനഗതാഗതത്തിന്റെ സുഗമമായ ഒഴുക്ക് നിലനിര്‍ത്തുന്നതിനുമാണ് പരിശ്രമിക്കുന്നത്. സംഭവവികാസങ്ങള്‍ നിരന്തരം നിരീക്ഷിക്കുകയും പൊതുജനങ്ങളെയും വ്യോമയാന മേഖല പങ്കാളികളെയും എന്തെങ്കിലും അപ്ഡേറ്റുകള്‍ സംഭവിക്കുമ്പോള്‍ അറിയിക്കുകയും ചെയ്യുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.
വ്യോമാതിര്‍ത്തി സുരക്ഷിതമായി വീണ്ടും തുറക്കുന്നത് സംബന്ധിച്ച് സിഎഎ ഔദ്യോഗിക പ്രഖ്യാപനം പുറപ്പെടുവിച്ച ശേഷമേ ദോഹയിലേക്കും തിരിച്ചുമുള്ള ഷെഡ്യൂള്‍ ചെയ്ത വിമാന സരവീസുകള്‍ തുടങ്ങാനാവുകയുള്ളൂവെന്ന സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.


