Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. കോട്ടക്കല്‍ പറപ്പൂര്‍ ,ചോലക്കുണ്ട് സ്വദേശി സിറാജുദ്ദീന്‍ താഴെക്കാട്ട് (47) ആണ് മരിച്ചത്.

ദീര്‍ഘകാലം സൗദിയില്‍ പ്രവാസിയായിരുന്ന അേേദ്ദഹം ഏകദേശം ഒന്നര വര്‍ഷം മുമ്പാണ് ദോഹയിലെത്തിയത്. വകറയിലെ ഒരു ഇലക്ട്രിക്കല്‍ കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

കിഡ്‌നി സംബന്ധമായ പ്രയാസങ്ങളെ തുടര്‍ന്ന് 12 ദിവസം മുമ്പാണ് വകറ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. എന്നാല്‍ ഹൃദയ സംബന്ധമായ ബ്‌ളോക്കുകള്‍ കണ്ടതിനാല്‍ ഹാര്‍ട്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

ബുഷ്‌റയാണ് ഭാര്യ. മുഹമ്മദ്് റിസാല്‍, മുഹമ്മദ് സമാല്‍ എന്നിവര്‍ മക്കളാണ്. സഹോദരന്‍ സിദ്ദീഖ് ദോഹയിലുണ്ട്.

മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles

Back to top button