Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഐ.എം.സി.സി ജി.സി.സി കമ്മിറ്റി ഈദ് സംഗമം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു

ദോഹ : ജനതയെ നിശബ്ദരാക്കി ജനാധിപത്യത്തെ ബലി കഴിച്ച് കോര്‍പ്പറേറ്റ് ആധിപത്യത്തിന് വഴിവയ്ക്കുന്ന ഫാസിസ്റ്റ് തേരോട്ടമാണ് രാജ്യത്ത് നടക്കുന്നതെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഐ.എം.സി.സി ജി.സി.സി കമ്മിറ്റി സംഘടിപ്പിച്ച ഈദ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വാതന്ത്രം ഇരുട്ടുമുറിയിലെ കറുത്തപൂച്ചമാത്രമായി മാറുന്നത് ദുരന്തമാകും, ജനങ്ങള്‍ നിശബ്ദരാക്കപ്പെടുമ്പോള്‍ അവര്‍ പൗരന്മാരല്ലാതാക്കപ്പെടാനും രാജ്യദ്രോഹികളെന്ന് മുദ്രകുത്തപ്പെടാനും വഴിതെളിക്കും. സഹനത്തിന്റെയും ത്യാഗത്തിന്റെയും പാതയില്‍ സത്യവഴിയില്‍ നിന്ന് വ്യതിചലിക്കാതെ ജനമനസസ്സുകളില്‍ തിന്മകള്‍ക്കെതിരെ വിശാലമായ കൂട്ടായ്മ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ പെരുന്നാള്‍ ഓര്‍മ്മപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഐ.എം.സി.സി ജി.സി.സി ചെര്‍മാന്‍ സത്താര്‍ കുന്നില്‍ അധ്യക്ഷനായ ചടങ്ങില്‍ കണ്‍വീനര്‍ റഫീഖ് അഴിയൂര്‍ സ്വാഗതം പറഞ്ഞു.

പ്രമുഖ എഴുത്തുകാരന്‍ കെപി രാമനുണ്ണി അതിജീവനം തിരിച്ചറിവിലൂടെ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. പരംപൊരുള്‍ മനുഷ്യരാശിക്ക് നല്‍കിയ വലിയ പാഠമാണ് കോവിഡ്, അതിജീവനം തിരിച്ചറിവിലൂടെയാണ് നേടേണ്ടതെന്നും അല്ലാത്തപക്ഷം മനുഷ്യകുലം തന്നെ മുടിഞ്ഞ് പോയേക്കാമെന്നും കെപി രാമനുണ്ണി ഓര്‍മ്മപ്പെടുത്തി. പ്രകൃതി നല്‍കുന്ന നിമിത്തങ്ങളെ മനസ്സിലാക്കി അര്‍ത്ഥ തലങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മനുഷ്യനാകണം ഭൗതീക ജീവിതത്തില്‍ നിന്ന് ആത്മീയതയിലേക്ക് ഉയരാനുള്ള അവസരമാണിത്. തിരിച്ചറവിന്റെ സമര്‍പ്പണത്തിന്റെ ത്യാഗത്തിന്റെ നാളുകളില്‍ ഇതിന്റെ അര്‍ത്ഥതലങ്ങളെക്കുറിച്ച് ചിന്തിക്കണം എന്നും അദ്ദേഹം പറഞ്ഞു

ഇന്ത്യയില്‍ ആദ്യഘട്ടത്തില്‍ പ്രതിരോധിക്കാനല്ല മറിച്ച് കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി രാഷ്ട്രീയം കളിക്കുകയായിരുന്നു ഭരണകര്‍ത്താക്കള്‍ ചെയ്തത്. സാഹചര്യം മുതലാക്കി വര്‍ഗീയത വളര്‍ത്താനും കര്‍ഷക സമരങ്ങളെയും പൗര്വത്ത നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെയും നിയന്ത്രണങ്ങളുടെ പേരില്‍ അടിച്ചമര്‍ത്താനും ശ്രമിച്ചു. കേന്ദ്ര ഭരണകൂടം സംസ്ഥാനങ്ങളുടെ അധികാരങ്ങളും ജനങ്ങളുടെ അവകാശങ്ങളും കവര്‍ന്നെടുക്കുന്നു അവരുടെ സ്വകാര്യതയില്‍ കടന്നു കയറുന്നു. നമ്മുടെ ഭരണകൂടം എങ്ങിനായിരിക്കണം എന്ന പുനര്‍വിചിന്തനം നടക്കേണ്ടതുണ്ട് എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

എല്‍ജെഡി അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്, ഐഎന്‍എല്‍ സംസ്ഥാന പ്രസിഡെന്റ് പ്രൊഫ. എ പി അബ്ദുള്‍ വഹാബ് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി നാസര്‍ കോയ തങ്ങള്‍, സെക്രട്ടറിയേറ്റംഗം എന്‍ കെ ആബ്ദുള്‍ അസീസ്, ഐഎംസിസി ജിസിസി കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഖാന്‍ പാറയില്‍, സൗദി ഐംസിസി പ്രസിഡന്റ് അബ്ദുള്ളക്കുട്ടി, ബഹറിന്‍ ഐംസിസി പ്രസിഡന്റ് മൊയ്ദീന്‍കുട്ടി പുളിക്കല്‍, ഖത്തര്‍ ഐഎംസിസി പ്രസിഡെന്റ് ഇ കെ റഷീദ്, കുവൈറ്റ് ഐഎംസിസി പ്രസിഡെന്റ് ഹമീദ് മധുര്‍, ഒമാന്‍ ഐഎംസിസി ജനറല്‍ സെക്രട്ടറി ശരീഫ് കൊളവയല്‍, ഐഎംസിസി ജിസിസി കമ്മറ്റി എക്സിക്യൂട്ടീവ് അംഗം ,സുബൈര്‍ ചെറുമോത്ത്, ഖത്തര്‍ ഐഎംസിസി ജനറല്‍ സെക്രട്ടറി അക്സര്‍ ബേക്കല്‍, ബഹ്റൈന്‍ ഐഎംസിസി ജനറല്‍ സെക്രട്ടറി കാസിം മലമ്മല്‍, യുഎഇ ഐഎംസിസി സെക്രട്ടറി റഷീദ് താനൂര്‍, കുവൈത്ത് ഐ എം സി സി ജനറല്‍ സെക്രട്ടി ശരീഫ് താമരശ്ശേരി, സൗദി ഐ എം സി സി സെക്രട്ടറി മുഫീദ് കൂരിയാടന്‍ എംഎംസിടി കണ്‍വീനര്‍ നൗഫല്‍ നടുവട്ടം, ഖാലിദ് ബേക്കല്‍ കുന്നില്‍, ജാബിര്‍ പി എന്‍ എം ഖത്തര്‍, മജീദ് ചിത്താരി, റൈസല്‍ വടകര, ബഷീര്‍ കൂത്തുപറമ്പ്, മുനീര്‍ ഒമ്പാന്‍, അബ്ദുള്‍ കരീം പയാമ്പ്ര, മന്‍സൂര്‍ വണ്ടൂര്‍, ബഷീര്‍ കൊടുവള്ളി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

Related Articles

Back to top button