Uncategorized
ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി ഈദ് സ്‌നേഹ സംഗമം സംഘടിപ്പിച്ചു
ദോഹ : ഖത്തര്‍ ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി ഈദ് സ്‌നേഹ സംഗമം സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് ബീവീസ് റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി ലത്തീഫ് കല്ലായി സ്വാഗതം പറഞ്ഞു. ആക്റ്റിംഗ് പ്രസിഡന്റ് നിസാര്‍ പട്ടാമ്പി അധ്യക്ഷനായിരുന്നു. ഇന്‍കാസ് പാലക്കാടിന്റെ നേതാക്കളായ അഷ്‌റഫ് ഉസ്മാന്‍, ഷമീര്‍ പട്ടാമ്പി, വിനോദ് വേലിക്കാട് എന്നിവര്‍ ആശംസകള്‍ അറിയിച്ചു കൊണ്ട് സംസാരിച്ചു. ചടങ്ങിന് സെക്രട്ടറി ജിന്‍സ് ജോസ് നന്ദി പറഞ്ഞു.