
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ടൂറിസ്റ്റുകള്‍ക്ക് ഏറെ പ്രയോജനകരം
ദോഹ : ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ടൂറിസ്റ്റുകള്‍ക്ക് ഏറെ പ്രയോജനമായിരിക്കുമെന്ന് എലൈറ്റ് ട്രാവല്‍സ് ഡയറക്ടര്‍ നീന അഭിപ്രായപ്പെട്ടു. മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങരയില്‍ നിന്ന് ഡയറക്ടറിയുടെ കോപ്പി സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ടൂറിസ്റ്റുകള്‍ക്ക് വ്യത്യസ്ത സംരംഭങ്ങളെ പരിചയപ്പെടാനും അവരുമായി ബന്ധപ്പെടാനും ഡയറക്ടറി എറെ ഉപകാരപ്പെടുമെന്ന് അവര്‍ പറഞ്ഞു.
ഫോര്‍ച്യൂണ്‍ ഹോട്ടല്‍ സെയില്‍സ് മാനേജര്‍ നതിയ ലോമിഡ്‌സെയും കോപ്പി ഏറ്റുവാങ്ങി. ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, മീഡിയ പ്‌ളസ് സെയില്‍സ് & മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ റഷാദ് മുബാറക് എന്നിവരും സന്നിഹിതരായിരുന്നു.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ ഓണ്‍ലൈന്‍ പതിപ്പിനായി https://www.qatarcontact.com/ ഉം മൊബൈല്‍ അപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാനായി https://bit.ly/3pxS8Y4 എന്ന ലിങ്കും സന്ദര്‍ശിക്കാവുന്നതാണ്.