ഖത്തറിന്റെ കോവിഡ് പ്രതിരോധം ലോകാടിസ്ഥാനത്തില്‍ പ്രശംസിക്കപ്പെടുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കോവിഡ് പ്രതിരോധ രംഗത്ത് ഖത്തര്‍ സ്വീകരിച്ച നടപടികള്‍ ലോകോത്തരമാണെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന സന്ദര്‍ശകര്‍ അഭിപ്രായപ്പെട്ടു.
വാക്‌സിനേഷന്‍
ഏറ്റവും മാതൃകപരമായ വാക്‌സിനേഷന്‍ ക്യാമ്പയിനാണ് ഖത്തര്‍ നടത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച വാക്‌സിനുകള്‍ സൗജന്യമായി ലഭ്യമാക്കുകയും രാജ്യത്തെ അര്‍ഹരായ എല്ലാ ആളുകള്‍ക്കും മുന്‍ഗണന ക്രമത്തില്‍ അത് നല്‍കുകയും ചെയ്തത് ലോകത്തിന് തന്നെ മാതൃകയാണ്. ഇത് വരെ 3685591 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്.
20 ലക്ഷത്തോളം പേര്‍ ഇതിനോടകം ഒരു ഡോസ് വാക്‌സിനെങ്കിലുമെടുത്തു. വാക്‌സിനേഷന്‍ പ്രോഗ്രാം പ്രകാരം യോഗ്യരായ ജനസംഖ്യയുടെ 79% പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 60 വയസ്സിന് മുകളിലുള്ള 98.6 % പേര്‍ക്കും ഒരു ഡോസും 93.5 % രണ്ട് ഡോസും ലഭിച്ചിട്ടുണ്ട്.
പ്രതിരോധം
ഇഹ്തിറാസ് അപ്ലിക്കേഷനും കോവിഡ് പ്രതിരോധവും ഏറ്റവും മാതൃകപരമാണ്. പല രാജ്യങ്ങളും കോവിഡ് പ്രതിരോധ രംഗത്ത് പകച്ച് നിന്നപ്പോള്‍ ശാസ്ത്രീയ സംവിധാനങ്ങളിലൂടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃക കാണിക്കാന്‍ ഖത്തറിനായി എന്നത് ഏറ്റവും വലിയ കാര്യമാണെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ടൂറിന് വന്ന ടൂറിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു.
യാത്ര നയം
വാക്‌സിനെടുത്തവര്‍ക്ക് വാതിലുകള്‍ മലര്‍ക്കെ തുറന്ന് കൊടുത്ത ഖത്തറിന്റെ യാത്ര നയം ഏറ്റവും മികച്ചതാണ്. പല അയല്‍രാജ്യങ്ങളും ഇപ്പോഴും പേടിച്ച് വിറച്ച് നില്‍ക്കുകയും യാത്രകള്‍ വിലക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തന്റെടത്തോട് കൂടി യാത്ര എളുപ്പമാക്കിയ ഖത്തറിന്റെ യാത്ര നയവും ലോകാടിസ്ഥാനത്തില്‍ തന്നെ അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുകയാണ്.