Uncategorized
അറബ് യുണിവേഴ്‌സിറ്റി റാങ്കിംഗില്‍ ഖത്തര്‍ യുണിവേഴ്‌സിറ്റിക്ക് രണ്ടാം റാങ്ക്
റഷാദ് മുബാറക് അമാനുല്ല
ദോഹ : ടൈംസ് ഹയര്‍ എജ്യൂക്കേഷന്റെ 2021 അറബ് അറബ് യുണിവേഴ്‌സിറ്റി റാങ്കിംഗില്‍ ഖത്തര്‍ യുണിവേഴ്‌സിറ്റിക്ക് രണ്ടാം റാങ്ക്. യൂണിവേഴ്‌സിറ്റിയുടെ പ്രധാന മേഖലകളായ അധ്യാപനം, ഗവേഷണം, അന്താരാഷ്ട്ര കാഴ്ചപ്പാട്, സമൂഹത്തിലെ സ്വാധീനം, അവംലംബം എന്നിവയാണ് റാങ്കിംഗിനായി പരിഗണിച്ചത്.
റാങ്കിംഗില്‍ സൗദി അറേബ്യയിലെ കിംഗ് അബ്ദുല്‍ അസീസ് യുണിവേഴ്‌സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. സൗദി അറേബ്യയിലെ തന്നെ കിംഗ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി മൂന്നാം സ്ഥാനത്തുമാണ്.