
Uncategorized
ഖത്തറില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ : ഖത്തറില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് ട്വീറ്റ് ചെയ്തു. ചില സമയങ്ങളില്‍ ശക്തമായ കാറ്റും ഉണ്ടായേക്കും. വെള്ളി, ശനി ദിവസങ്ങളില്‍ ഖത്തറിന്റെ ചില ഭാഗങ്ങളില്‍ പൊടിക്കാറ്റടിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.