ബേബി കുര്യനും, കുടുംബത്തിനും ഫോട്ട യാത്രയയപ്പ് നല്‍കി
അഫ്‌സല്‍ കിളയില്‍
ദോഹ : ഖത്തറിലെ 43 വര്‍ഷത്തെ പ്രവാസം ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു പോകുന്ന ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ട) യുടെ സ്ഥാപക അംഗമായ
ബേബി കുര്യന് ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ട) യാത്രയയപ്പ് നല്‍കി. ഫോട്ട പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, മാനേജിംഗ് കമ്മിറ്റി അംഗം തുടങ്ങിയ വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്.
യാത്രയയപ്പ് യോഗത്തില്‍ ബേബി കുര്യനും കടുംബത്തിനും ഐ.സി.സി പ്രസിഡന്റ് പി.എന്‍.ബാബുരാജന്‍ മെമന്റാ സമ്മാനിച്ചു. ബേബി കുര്യന്റെ, കൃത്യയതയും, കണിശതയും, സംഘടന പ്രവര്‍ത്തനത്തില്‍ ഏര്‍പെടുന്നവര്‍ക്ക് മാതൃകയാണന്ന് അദ്ദേഹം പറഞ്ഞു.
ഐ.സി.സി. കമ്പനിയില്‍ അക്കൗണ്ടന്റായി ജോലിയില്‍ പ്രവേശിച്ചു സി.ഇ.ഒയായി വിരമിച്ച ബേബി കുര്യന്‍ ഖത്തറിലെ വിവിധ സാമുഹിക, സാംസ്‌കാരിക, ആത്മീയ മേഖലയില്‍ സജീവമായിരുന്നു. 1992 ല്‍ രൂപം കൊണ്ട തിരുവല്ല മാര്‍ത്തോമ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ സ്ഥാപക അംഗം, മാനേജിംഗ് കമ്മിറ്റ് അംഗം, വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് എന്നീ നിലയിലും, ഇപ്പോള്‍ രക്ഷാധികാരിയായും പ്രവര്‍ത്തിക്കുന്നു.
തിരുവല്ല എം.ജി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ സ്ഥാപക അംഗം, മുന്‍ പ്രസിഡണ്ട്, മാനേജിംഗ് കമ്മിറ്റി അംഗം, 2012 മുതല്‍ 2016 വരെ രണ്ടു വട്ടം ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ച അദ്ധഹം ഈ കാലയളവില്‍ ചില സമയങ്ങളില്‍ സംഘടനയുടെ ആക്ടിംഗ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
ആത്മീയ മേഖലയിലെ സജീവ സാന്നിധ്യമായ ബേബി കുര്യന്‍ ദോഹ മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ച് മാനേജിംഗ് കമ്മിറ്റ് അംഗമായും, സെക്രട്ടറിയായും, ദോഹ മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മാനേജിംഗ് കമ്മിറ്റി അംഗമായും, ട്രസ്റ്റിയായും, മലങ്കര അസോസിയേഷന്‍ അംഗമായും പ്രവര്‍ത്തിച്ചു.
ഫോട്ട പ്രസിഡന്റ് ജിജി ജോണിന്റെ അധ്യഷതയില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജനറന്‍ സെക്രട്ടറി റജി കെ ബേബി, തോമസ് കുര്യന്‍, കുരുവിള കെ ജോര്‍ജ്, അനീഷ് ജോര്‍ജ് ഫോട്ട വനിതാ വിഭാഗം പ്രസിഡണ്ട് അനിത സന്തോഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.