
ഖത്തറിലെ ട്രാവല്‍ നയത്തിലെ പുതുക്കിയ നടപടികള്‍ ഇന്ന് മുതല്‍
റഷാദ് മുബാറക് : –
ദോഹ : ഖത്തറിലെ ട്രാവല്‍ നയത്തിലെ പുതുക്കിയ നടപടികള്‍ ഇന്ന് മുതല്‍ ആരംഭിക്കും. ഖത്തറില്‍ നിന്നും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്കും കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഖത്തറില്‍ നിന്ന് കോവിഡ് വന്ന് ഭേദമായവര്‍ക്കും തിരിച്ച് വരുമ്പോള്‍ രണ്ട് ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാകും. ഡിസ്‌കവര്‍ ഖത്തര്‍ മുഖേനയാണ് ബുക്ക് ചെയ്യേണ്ടത്.
ഖത്തറിന് പുറത്ത് നിന്നും ഖത്തര്‍ ആരോഗ്യമന്ത്രാലയം അംഗീകരിച്ച വാക്‌സിനെടുത്തവര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ഡിസ്‌കവര്‍ ഖത്തര്‍ മുഖേന ബുക്ക് ചെയ്യേണ്ടി വരും.
ഇന്ന് ഉച്ചക്ക് മുതല്‍ ഈ പരിഷ്‌കാരം നിലവില്‍ വരും.