Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

വിദേശ തൊഴിലാളികളുടെ ഒമ്പത് മാസത്തെ പ്രൊബേഷന്‍ ആറ് മാസം കഴിഞ്ഞേ നടപ്പാക്കൂ

മുഹമ്മദ് റഫീഖ് : –

ദോഹ : വിദേശ തൊഴിലാളികള്‍ക്ക് ഒമ്പത് മാസം വരെ പ്രൊബേഷന്‍ അനുവദിക്കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം ആറ് മാസത്തിന് ശേഷമേ നടപ്പാക്കൂ എന്ന് തൊഴില്‍ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തൊഴിലാളികളുടെയും തൊഴിലുടമയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ് പുതിയ തീരുമാനമെന്നും ഇത് സംബന്ധിച്ച വ്യക്തമായ അവബോധം സൃഷ്ടിക്കുന്നതിനാണ് ആറ് മാസത്തെ കാലതാമസം നല്‍കുന്നതെന്നും അദ്ധേഹം പറഞ്ഞു.

റിക്രൂട്ടിംഗ് ഏജന്‍സികള്‍ മുഖേന നടത്തുന്ന നിയമനങ്ങളില്‍ കമ്പനിയും ജീവനക്കാരും തമ്മില്‍ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ജൂലൈ 8ന് ഇങ്ങനെ ഒരു തീരുമാനം മന്ത്രാലയം സ്വീകരിച്ചത്. വരും ദിവസങ്ങളില്‍ അംഗീകൃത റിക്രൂട്ടിംഗ് എജന്‍സികളുടെയും ബന്ധപ്പെടവരുടെയും യോഗം വിളിക്കുമെന്നും അവര്‍ക്ക് നിയമത്തിന്റെ വിശദാംശങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button