ഏഴുപത് ശതമാനം സേവനങ്ങളും ഡിജിറ്റലൈസ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന്‍
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ : എഴുപത് ശതമാനത്തോളം സേവനങ്ങളും ഡിജിറ്റലൈസ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നേറുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ അനന്ത സാധ്യതകളെ പൊതുജനങ്ങളുടെ പ്രയോജനത്തിനായി വിനിയോഗിക്കുന്നതിന്റെ മാതൃകയാണ് പബ്ലിക് പ്രോസിക്യൂഷന്‍ കാണിക്കുന്നത്. പബ്ലിക് പ്രോസിക്യൂഷന്റെ വെബ്‌സൈറ്റിലൂടെയും ഈയിടെ ആരംഭിച്ച മൊബൈല്‍ അപ്ലിക്കേഷനിലൂടെയും സെല്‍ഫ് സര്‍വ്വീസ് ഡിവൈസുകളിലൂടെയൊക്കെ സേവനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ജനങ്ങള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസ് സന്ദര്‍ശിക്കാതെ തന്നെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും കഴിയുന്ന തരത്തിലാണ് പബ്ലിക് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പോളിസീസ് വകുപ്പ് മേധാവി ഖാലിദ് അല്‍ ഉതൈബി ഖത്തര്‍ ടെലിവിഷന്റെ ഒരു പ്രത്യേക പരിപാടിയില്‍ പറഞ്ഞു. പുതുതായി ആരംഭിച്ച മൊബൈല്‍ അപ്ലിക്കേഷനിലൂടെ ഏകദേശം നാല്‍പത്തി ആറോളം സേവനങ്ങളാണ് ഓണ്‍ലൈനായി നിര്‍വ്വഹിക്കാന്‍ സാധിക്കുക.