![](https://internationalmalayaly.com/wp-content/uploads/2021/08/QRCS.jpg)
Breaking News
ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയും അജിയാല്‍ ഖത്തറും സഹകരണ കരാറില്‍ ഒപ്പിട്ടു
അഫ്‌സല്‍ കിളയില്‍ : –
ദോഹ :സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രഥമ ശ്രുശൂഷ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കരാറില്‍ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയും അജ്‌യാല്‍ ഖത്തറും ഒപ്പിട്ടു. ധാരണ പ്രകാരം അജിയാല്‍ ഖത്തറിലെ വിദ്യാര്‍ത്ഥികള്‍ക്കും അംഗങ്ങള്‍ക്കും ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി പ്രഥമ ശ്രുശൂഷ, സി.പി.ആര്‍ തുടങ്ങിയവയില്‍ പരിശീലനം നല്‍കും.
വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തില്‍ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി സി.ഇ.ഒ എഞ്ചിനിയര്‍ ഇബ്‌റാഹീം അബ്ദുല്ല അല്‍ മല്‍കി അജ്‌യാല്‍ ഖത്തര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അബൂ ബക്കര്‍ മൂസ അബ്ദുല്ല എന്നിവര്‍ ധാരണയില്‍ ഒപ്പ് വെച്ചു.