Uncategorized

റഷ്യയില്‍ നടക്കുന്ന ലോക പാരച്യൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തര്‍ ടീം പങ്കെടുക്കും

ദോഹ : ഓഗസ്റ്റ് 10 മുതല്‍ 21 വരെ റഷ്യയില്‍ നടക്കുന്ന ലോക പാരച്യൂട്ട് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തര്‍ എയര്‍ സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ ഖത്തരീ സ്‌കൈഡൈവ് ടീം പങ്കെടുക്കും. മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം മത്സരത്തിനുണ്ടാകും.

ടൂര്‍ണമെന്റില്‍ ഫോര്‍ വേ പാരച്യൂട്ടീംഗ് ടീം, അല്‍ ഹദഫ് ടീം, കോംപറ്റീഷന്‍ ടീം, എയ്റ്റ് വേ ടീം എന്നിങ്ങനെ നാല് ടീമുകളായാണ് ഖത്തരീ ടീം മത്സരിക്കുന്നത്. ഖത്തര്‍ പാരച്യൂട്ട് ടീം ലോകത്തിലെ തന്നെ മികച്ച ടീമുകളിലൊന്നാണ്.

Related Articles

Back to top button
error: Content is protected !!