
അബൂ സംറ ബോര്‍ഡര്‍ നിയന്ത്രിക്കുന്നതിന് സ്ഥിരം സമിതിയെ നിശ്ചയിക്കാന്‍ ആലോചന
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ സുപ്രധാനമായ കര ബോര്‍ഡറായ അബൂ സംറ ബോര്‍ഡര്‍ നിയന്ത്രിക്കുന്നതിന് സ്ഥിരം സമിതിയെ നിശ്ചയിക്കാനുള്ള കരട് തീരുമാനത്തിന് ഇന്നലെ ചേര്‍ന്ന ഖത്തര്‍ മന്ത്രി സഭ അംഗീകാരം നല്‍കി. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളുമായി സഹകരിച്ച് അബൂ സംറ ബോര്‍ഡര്‍ വഴിയുള്ള ഇടപാടുകള്‍ സുഗമവും കാര്യക്ഷമവുമാക്കുന്നത് സംബന്ധിച്ചാണ് അധികൃതര്‍ ആലോചിക്കുന്നത്.
ചരക്ക് ഗതാഗതം, വാഹനങ്ങളുടെ ഒഴുക്ക്, ജീവനക്കാരുടെ നിയമനം , പരിശീലനം തുടങ്ങി നിരവധി കാര്യങ്ങളാണ് സ്ഥിരം സമിതി കൈകാര്യം ചെയ്യുക.