Breaking News
ഖത്തറില്‍ മലയാളി ബാലന്‍ വാഹനപകടത്തില്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍
ദോഹ : ഖത്തറില്‍ മലയാളി ബാലന്‍ വാഹനപകടത്തില്‍ കൊല്ലപ്പെട്ടു. ഖത്തറിലെ സാമൂഹ്യപ്രവര്‍ത്തകനായ കുന്നുമ്മല്‍ അബ്ദുല്‍ സലാമിന്റെ മകന്‍ മിസ്ഹബ് അബ്ദുല്‍ സലാം (11 വയസ്സ്) ആണ് മരണപ്പെട്ടത്.
ദുഖാന്‍ ദോഹ എക്‌സ്പ്രസ് റോഡിലെ ലുവൈനിയയില്‍ വെച്ച് നടന്ന റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മിസ്ഹബിനെ ഉടനെ ഹമദ് ഹോസ്പിറ്റലിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദുഖാൻ ഇംഗ്ലീഷ് സ്കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
ആബിദയാണ് മാതാവ്, സന, മുഹമ്മദ്, ഫാത്തിമ, ദില്‍ന, എന്നിവര്‍ സഹോദരങ്ങളാണ്
ഇന്ന് അസര്‍ നമസ്‌കാരാനന്തരം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.