
Breaking News
ബിസിനസ് ആന്റ് ഇന്‍ഡസ്ട്രി മേഖലക്ക് വേണ്ടിയുള്ള ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ ഒരു മില്ല്യണ്‍ ഡോസ് വാക്‌സിനുകള്‍ നല്‍കി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ കേന്ദ്രമായ ഖത്തറിലെ ബിസിനസ് വ്യവസായ മേഖലക്കുള്ള വാക്‌സിനേഷന്‍ സെന്ററില്‍ ഇതിനകം പത്ത് ലക്ഷത്തിലേറെ ഡോസ് വാക്‌സിനുകള്‍ നല്‍കിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
2021 ജൂണിലാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഏഷ്യന്‍ ടൗണിനോടടുത്ത് ഏറ്റവും വലിയ വാക്‌സിനേഷന്‍ കേന്ദ്രം ആരംഭിച്ചത്. 300 സ്‌റ്റേഷനുകളിലായി പ്രതിദിനം 25000 ഡോസ് വാക്‌സിനുകള്‍ നല്‍കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.