
ലാപ്‌ടോപ്പില്‍ ഒളിച്ച് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
ദോഹ : ഏഷ്യന്‍ രാജ്യത്ത് നിന്ന് വന്ന ഷിപ്പിമെന്റിലെ ലാപ്‌ടോപ്പിലൂടെ ഒളിച്ച് കടത്താന്‍ ശ്രമിച്ച മയക്ക് മരുന്ന് പിടികൂടി. എയര്‍കാര്‍ഗോയും കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റുമാണ് പിടികൂടിയത്.
നിരോധിച്ച 181 മയക്കു ഗുളികകളാണ് ലാപ്പ്‌ടോപ്പിലില്‍ ഒളിപ്പിച്ചിരുന്നത്.
അനധികൃത ലഹരിവസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അതോറിറ്റി തുടര്‍ച്ചയായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വികസിത സംവിധാനങ്ങളും നിരന്തരമായ പരിശീലനം സിദ്ധിച്ച വിഗദ്ധരായ കസ്റ്റംസ് ഉദ്യോഗസ്ഥരും ജാഗ്രതയോടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പിടിക്കപ്പെട്ടാല്‍ ഭീമമായ പിഴയും നാടുകടത്തലടക്കമുള്ള ശിക്ഷകളും സഹിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു