മറ്റുള്ളവര്‍ക്ക് വേണ്ടി മരുന്ന് കൊണ്ടുവരരുതെന്ന് ഇന്ത്യന്‍ എംബസി
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ : സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ട് വരരുതെന്ന് ഇന്ത്യന്‍ എംബസി ഇന്ത്യന്‍ പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു.
നര്‍ക്കോടിക്‌സിന്റെ അംശമുള്ള പല സൈക്യാട്രിക് മരുന്നുകളും ഖത്തറില്‍ നിരോധിച്ചതാണ്.
Lyrica, Tramadol, Alprazolam (Xanax), Diazepam (Valium), Zolam, Clonazepam, Zolpidem, Codeine, Methadone, Pregabalin. എന്നീ മരുന്നുകള്‍ അവയില്‍ ചിലതാണ്.
*Please note*: Travel Advisory on carrying medicines to Qatar 👇 pic.twitter.com/1aaIbCyNE6
— India in Qatar (@IndEmbDoha) August 18, 2021
എന്നാല്‍ ഖത്തറില്‍ നിരോധിക്കാത്ത സ്വന്തം ആവശ്യങ്ങള്‍ക്കുള്ള മരുന്നുകള്‍ കൊണ്ട് വരാം. അംഗീകൃത ആശുപത്രിയില്‍ നിന്നുള്ള കൃത്യമായ പ്രിസ്‌കൃപ്ഷനോട് കൂടിയ മരുന്നുകള്‍ 30 ദിവസത്തേക്ക് കൊണ്ടുവരാവുന്നതാണ്.
നിരോധിക്കപ്പെട്ട മരുന്നുകള്‍ കൊണ്ടുവരുന്നത് അറസ്റ്റിലേക്കും ജയില്‍ ശിക്ഷയിലേക്കും നയിക്കും. ഖത്തറില്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ എതൊക്കെ എന്നറിയാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
https://www.indianembassyqatar.gov.in/users/assets/pdf/innerpages/prohibitedmedicines.pdf