Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു. ഇന്നും മൂന്ന് മരണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു.ഇന്നും മൂന്ന് മരണം 44, 45, 58 വയസ്സ് പ്രായമുള്ള മൂന്ന് പേരാണ് മരണപ്പെട്ടത്. ഇതോടെ മൊത്തം മരണസംഖ്യ 306 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 13521 പരിശോധനകളില്‍ 151 യാത്രക്കാരടക്കം 910 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 489 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 17587 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 190 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1712 ആയി. 40 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 422 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button