
അല്‍ കീസയിലെ കമ്മ്യൂണിറ്റി കോളേജ് ഓഫ് ഖത്തര്‍ ക്യാമ്പസ് പണി പൂര്‍ത്തിയായി
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ : അല്‍ കീസയിലെ കമ്മ്യൂണിറ്റി കോളേജ് ഓഫ് ഖത്തറിന്റെ ആണ്‍കുട്ടികളുടെ ക്യാമ്പസിന്റെ പണി പൂര്‍ത്തിയായതായി പബ്ലിക് വര്‍ക്‌സ് അതോറിറ്റി അറിയിച്ചു. നാല് നിലകളിലായി 13650 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ബില്‍ഡിംഗ് ഉള്ളത്. വിശാലമായ ക്ലാസ് മുറികളും മള്‍ട്ടിപര്‍പ്പസ് ഹാളുകളുമുള്ള കെട്ടിടം ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാണ്. മികച്ച പഠന അന്തരീക്ഷവും നൂതന ഡിസൈനുകളും ഈ ബില്‍ഡിംഗിന്റെ പ്രത്യേകതയാണ്.