ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഹഷീഷ് കസ്റ്റംസ് പിടികൂടി
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ : ഏഷ്യന്‍ രാജ്യത്ത് നിന്ന് വന്ന ഷിപ്പ്‌മെന്റില്‍ ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഹഷീഷ് കസ്റ്റംസ് പിടികൂടി. 1.69 കിലോഗ്രാം തൂക്കം വരുന്ന ഹഷീഷാണ് പിടികൂടിയത്.
അനധികൃത ലഹരിവസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അതോറിറ്റി തുടര്‍ച്ചയായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വികസിത സംവിധാനങ്ങളും നിരന്തരമായ പരിശീലനം സിദ്ധിച്ച വിഗദ്ധരായ കസ്റ്റംസ് ഉദ്യോഗസ്ഥരും ജാഗ്രതയോടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പിടിക്കപ്പെട്ടാല്‍ ഭീമമായ പിഴയും നാടുകടത്തലടക്കമുള്ള ശിക്ഷകളും സഹിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
أحبط قسم الارساليات البريدية بإدارة جمارك الشحن الجوي والمطارات الخاصة محاولة إدخال 1.69 كيلو جرام من مادة الحشيش المخدرة ، وقد تم العثور عليها مخبأة بطريقة سرية داخل شحنة قادمة من إحدى الدول الاسيوية .#كافح#جمارك_قطر pic.twitter.com/3IjzeVjfnn
— الهيئة العامة للجمارك (@Qatar_Customs) August 19, 2021