Breaking News
ലോക പാരച്യൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന് സ്വര്‍ണ്ണം
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ : 30 രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ മാറ്റുരച്ച ലോക പാരച്യൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തര്‍ സ്വര്‍ണ്ണം നേടി. റഷ്യയിലാണ് മത്സരം നടന്നത്. 151 പോയിന്റുകളോടെയാണ് ഖത്തരീ ടീം സ്വര്‍ണ്ണം നേടിയത്. 147 പോയിന്റുകളോടെ റഷ്യന്‍ ടീം വെള്ളിയും 135 പോയിന്റോടെ വെലാറൂസിയന് ടീം വെങ്കലവും നേടി.