Uncategorized

ശഹാനിയ മുനിസിപ്പാലിറ്റിയില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യല്‍ കാമ്പയിന്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ശഹാനിയ മുനിസിപ്പാലിറ്റിയില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യല്‍ കാമ്പയിന്‍ ആരംഭിച്ചു. മുനിസിപ്പാലിറ്റിയുടെ വവിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട ഏകദേശം 110 ഓളം വാഹനങ്ങള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ടെന്നും അവയൊക്കെ കാമ്പയിന്‍ കാലത്ത് നീക്കം ചെയ്യുമെന്നും ശഹാനിയ മുനിസിപ്പാലിറ്റിയിലെ ജനറല്‍ മോണിറ്ററിംഗ് വിഭാഗം മേധാവി അബ്ദുല്ല സുല്‍താന്‍ അല്‍ നൈമി പറഞ്ഞു.

പൊതുജനങ്ങളുടെ സുരക്ഷയും നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണവും കണക്കിലെടുത്താണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫികും മുനിസിപ്പാലിറ്റിയും സഹകരിച്ച് ഇത്തരമൊരു കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

Related Articles

Back to top button
error: Content is protected !!