
അടിയന്തിര സാഹചര്യങ്ങളിലല്ലാതെ 999 ല്‍ വിളിക്കരുത്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. അടിയന്തിര സാഹചര്യങ്ങളിലല്ലാതെ എമര്‍ജന്‍സി നമ്പറായ 999 ല്‍ വിളിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം. നിസ്സാര കാര്യങ്ങള്‍ക്ക് 999 ല്‍ വിളിക്കുന്നത് അത്യാവശ്യ സേവനങ്ങള്‍ നിര്‍വഹിക്കുന്നതിന് പ്രയാസം സൃഷ്ടിക്കുമെന്നതിനാല്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.