
അല്‍ വകറ പാര്‍ക്ക് താല്‍ക്കാലികമായി അടച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. അല്‍ വകറ പാര്‍ക്ക് താല്‍ക്കാലികമായി അടച്ചതായി വകറ മുനിസിപ്പാലിറ്റി അറിയിച്ചു. അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിക്കുന്നതിനായാണ് അടച്ചതെന്നാണ് വിശദീകരണം. നിര്‍ദ്ദിഷ്ട ജോലികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം പാര്‍ക്ക് തുറക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.