Uncategorized
കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ ഗവണ്‍മെന്റ് കോണ്‍ടാക്ട് സെന്റര്‍ വഴി 90 ലക്ഷം ഇടപാടുകള്‍
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ. കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ ഗവണ്‍മെന്റ് കോണ്‍ടാക്ട് സെന്റര്‍ വഴി 90 ലക്ഷം ഇടപാടുകള്‍ നടന്നതായി വാര്‍ത്താവിനിമയ ഗതാഗത മന്ത്രാലയം അറിയിച്ചു. സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പൊതുജനങ്ങള്‍ക്ക് കുറ്റമറ്റ സേവനം ഉറപ്പുവരുത്തുന്നതിനായി 2007 ല്‍ സ്ഥാപിച്ച ഗവണ്‍മെന്റ് കോണ്‍ടാക്ട് സെന്റര്‍ കൂടുതല്‍ കാര്യക്ഷമമായാണ് മുന്നോട്ടുപോകുന്നത്.
109 എന്ന ഹോട്ട്‌ലൈനിലൂടെ മാത്രം പ്രതിവര്‍ഷം 30 ലക്ഷം ഇടപാടുകള്‍ നടക്കുന്നുണ്ട്. 8 ഭാഷകളില്‍ നാലു ചാനലുകളിലായി സദാസേവന സന്നദ്ധരായ ഒരു കൂട്ടം ജീവനക്കാരാണ് ഈ സേവനം കൂടുതല്‍ ജനകീയമാക്കുന്നത്.