വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ കൗണ്‍സില്‍ ഫുട്‌ബോള്‍ ടീം പ്രഖ്യാപനവും ജേഴ്സി പ്രകാശനവും സംഘടിപ്പിച്ചു
അഫ്‌സല്‍ കിളയില്‍
ദോഹ : വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ ഫുട്‌ബോള്‍ ടീം രൂപീകരണവും ജേഴ്‌സി പ്രകാശനവും സംഘടിപ്പിച്ചു. കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് തൃശ്ശൂര്‍ ആര്‍ട്‌സ് സെന്ററില്‍ നടന്ന പരിപാടിയില്‍ ടെക്‌നോ സ്റ്റീല്‍ ഗ്രൂപ്പ് റീജിയണല്‍ മാനേജറും വേള്‍ഡ് മലയാളി ഫെഡറേഷന്‍ നാഷണല്‍ കൗണ്‍സില്‍ പാട്രണുമായ കെ.ആര്‍ ജയരാജും വേള്‍ഡ് മലയാളി ഫെഡറേഷന്‍ സ്‌പോര്‍്‌സ് കോര്‍ഡിനേറ്ററായ അനീഷ് ജോസും ചേര്‍ന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ദോഹ അലിക്കും യുത്ത് ഫോറം കോര്‍ഡിനേറ്റര്‍ അജാസ് അലിക്കും ജേഴ്‌സി കൈമാറി പ്രകാശനം ചെയ്തു. ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സെപ്തംബറില്‍ സംഘടിപ്പിക്കുന്ന ഓള്‍ ഇന്ത്യ സെവന്‍സ് ഓപ്പണ്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍
ടീം പങ്കെടുക്കും
വൈസ് പ്രസിഡന്റ് സുനില്‍ മാധവന്‍, ആക്റ്റിംഗ് സെക്രട്ടറി സന്തോഷ് ഇടയത്ത്, ട്രഷറര്‍ പ്രമോദ് വാമദേവന്‍, ഗ്ലോബല്‍ വുമണ്‍സ് ഫോറം കോര്‍ഡിനേറ്റര്‍ മഞ്ജുഷ ശ്രീജിത്ത്, വൈസ് പ്രസിന്റ് സലീന നഹാസ്, ചാരിറ്റി കോര്‍ഡിനേറ്റര്‍ താഹ, കള്‍ചറല്‍ കോര്‍ഡിനേറ്റര്‍ നഹാസ്, ടാലന്റ് കോര്‍ഡിനേറ്റര്‍ പ്രീതി രാജു, പ്രഭ ഹെന്‍ഡ്രി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.