ഖത്തറില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ക്ക് സുരക്ഷിതമായ അഭയവും സംയോജിത സേവനവും നല്‍കി അബു ഹമൂറിലെ ഹ്യൂമാനിറ്റേറിയന്‍ കെയര്‍ ഹൗസ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ക്ക് സുരക്ഷിതമായ അഭയവും സംയോജിത സേവനവും നല്‍കി അബു ഹമൂറിലെ ഹ്യൂമാനിറ്റേറിയന്‍ കെയര്‍ ഹൗസ്. തൊഴില്‍ മന്ത്രാലയവും ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയും സംയുക്തമായാണ് ഹ്യൂമാനിറ്റേറിയന്‍ കെയര്‍ ഹൗസിന് നേതൃത്വം നല്‍കുന്നത്.
2019-ല്‍ തൊഴില്‍ മന്ത്രാലയം തുറന്ന ഭവനം 2022 ല്‍ പുനരധിവാസത്തിനുശേഷം വീണ്ടും തുറന്നു.ആറ് വില്ലകള്‍ ഉള്‍പ്പെടുന്ന ഈ സൗകര്യം ജോലിയില്‍ നിന്നും പുറത്താക്കല്‍, തൊഴില്‍ സ്ഥാപനങ്ങളുമായുള്ള നിയമപരമായ തര്‍ക്കം തുടങ്ങിയ കേസുകളില്‍ തൊഴിലാളികള്‍ക്ക് അഭയം നല്‍കുന്നു.
തൊഴില്‍ മന്ത്രാലയത്തിലെ മനുഷ്യക്കടത്തിനെതിരായ ദേശീയ സമിതി (ചഇഇഒഠ) ബാധിതര്‍ക്കും അഭിഭാഷകര്‍ക്കും അവരുടെ ജോലിയിലേക്കോ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുന്നതിനോ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി കോടതിയില്‍ ആവശ്യമെങ്കില്‍ നിയമപരവും മാനസികവുമായ പിന്തുണ സൗജന്യമായി നല്‍കുന്നു.
