താലിബാനുമായി ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ചര്‍ച്ച നടത്തി
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ താലിബാന്‍ നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനക്‌സായിയുമായി കൂടിക്കാഴ്ച നടത്തി താലിബാന്‍ ഭാഗത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് ഇന്ത്യന്‍ വിദേശകകാര്യ മന്ത്രാലയം അറിയിച്ചു.
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ, നേരത്തെയുള്ള തിരിച്ചുവരവ് എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍, ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മാര്‍, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ എന്നിവയുടെ യാത്രാ പ്രശ്നങ്ങളൊക്കെ ചര്‍ച്ചയില്‍ വന്നു.
അഫ്ഗാനിസ്ഥാന്‍ മണ്ണ് ഇന്ത്യന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരതയ്ക്കും ഒരു തരത്തിലും ഉപയോഗിക്കരുതെന്ന ഇന്ത്യയുടെ ആശങ്ക ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഉന്നയിച്ചു.
ഈ പ്രശ്നങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കുമെന്ന് താലിബാന്‍ പ്രതിനിധി അംബാസഡറിന് ഉറപ്പ് നല്‍കിയതായാണ് വിവരം.