ഖത്തറില്‍ 55 ശതമാനം വിദ്യാര്‍ഥികളും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ 12 വയസിനും 15 വയസിനുമിടയിലുള്ള 55 ശതമാനം വിദ്യാര്‍ഥികളും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ വകുപ്പ് മേധാവി ഡോ. സുഹ അല്‍ ബയാത്ത്് അറിയിച്ചു. പുതിയ അധ്യയന വര്‍ഷമാരംഭിച്ചതോടെ കൂടുതല്‍ കുട്ടികള്‍ വാക്‌സിനെടുക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുവാന്‍ എല്ലാവരും വാക്‌സിനെടുക്കണം . ഇതുവരെ വാക്‌സിനെടുക്കാത്തവരെ എത്രയും വേഗം വാക്‌സിനെടുപ്പിക്കുവാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
50 ശതമാനം ശേഷിയില്‍ സ്‌ക്കൂളുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത് കോവിഡ് പ്രതിരോധത്തിന് സഹായകമാണ് . കുട്ടികള്‍ കൂട്ടം കൂടടുന്നത് ഒഴിവാക്കുന്നതോടൊപ്പം വാക്‌സിനെടുത്തും സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിച്ചും മഹാമാരിയെ പ്രതിരോധിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് അവര്‍ പറഞ്ഞു.
കൃത്യമായി മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ഇടക്കിടെ കൈ കഴുകിയുമൊക്കെ കോവിഡ് വൈറസിനെ പ്രതിരോധിക്കാം.