മല്‍സ്യോല്‍പാദനത്തില്‍ 74 % സ്വയം പര്യാപ്തത നേടി ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. മല്‍സ്യോല്‍പാദനത്തില്‍ 74 % സ്വയം പര്യാപ്തത നേടി ഖത്തര്‍ . ഖത്തര്‍ യൂണിവേര്‍സിറ്റിയുടെ കീഴിലുള്ള സോഷ്യല്‍ ആന്റ് ഇക്കണണോമിക് സര്‍വേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. സന അബൂസിന്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധയിനം മല്‍സ്യങ്ങളെ വളര്‍ത്തുന്നതിന് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം നല്‍കുന്ന പിന്തുണയും പ്രോല്‍സാഹനവുമാണ് 74 % സ്വയം പര്യാപ്തത നേടുവാന്‍ ഖത്തറിനെ സഹായിച്ചത്.
മല്‍സ്യ സമ്പത്ത് വളര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും വമ്പിച്ച പ്രാധാന്യമാണ് ഖത്തര്‍ നല്‍കുന്നത്.
ഖത്തറിലെ മല്‍സ്യ ഉപഭോഗം ഉയര്‍ന്നതാണെന്നും ബ്‌ളൂ കോളര്‍ ജോലിക്കാരാണ് കൂടുതലായും മല്‍സ്യം കഴിക്കുന്നതെന്നുമാണ് സര്‍വേയിലെ സുപ്രധാനമായ കണ്ടെത്തല്‍.
ഖത്തരികള്‍ മുഖ്യമായും ഹമൂര്‍, സാഫി, കന്നദ്, ശേരി എന്നീ മല്‍സ്യങ്ങളാണ് കൂടുതലായും ഇഷ്ടപ്പെടുന്നത്. എന്നാല്‍ വിദേശികള്‍ ഇവക്ക് പുറമേ അവരുടെ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മല്‍സ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നുവെന്നാണ് പഠനം സൂചിപ്പിക്കുന്നത്.